
ദോഹ: ഏറ്റവും ഉയർന്ന താപനിലഅനുഭവപെടുന്ന ജംറത്ത് അൽ-ഖൈസ് സീസണിന് ഇന്ന് തുടക്കമാകുമെന്ന്
ഖത്തർ കലണ്ടർ ഹൗസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ അൽ-അൻസാരി പറഞ്ഞു.39 ദിവസം നീണ്ടുനിൽക്കുന്നജംറത്ത് അൽ-ഖൈസിന്
മൂന്ന് ഘട്ടങ്ങളുണ്ടാകും. അൽ-ജൗസ അൽ തന്യ, അൽ മുർസം, അൽ കിലൈബെയ്ൻ എന്നിമൂന്ന്ഘട്ടങ്ങളിൽ
കടുത്ത ചൂടും ഹ്യുമിഡി റ്റിയുംഅനുഭവപ്പെടുമെന്ന്ഖത്തർ ന്യുസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അൽ-അൻസാരി പറഞ്ഞു.കലണ്ടർ വർഷത്തിലുടനീളം അനുഭവപ്പെടുന്ന ഏറ്റവും ഉയർന്ന താപനിലയ്ക്ക് പേരുകേട്ടതാണ് ഈ സീസൺ, അറേബ്യൻ ഉപദ്വീപിൽ ചില താപനിലകൾ 50°C വരെ എത്തുമെന്നും അദ്ദേഹംവ്യക്തമാക്കി.
ഈ സീസണിൽ പകൽ സമയം കുറവായിരിക്കുകയും രാത്രി സമയം കൂടുതൽ നീണ്ടുനിൽക്കുകയും ചെയ്യുമെന്നും ഈന്തപ്പന വിളവെടുപ്പിന് ഏറ്റവും ഉൽപ്പാദനക്ഷമമായ സീസണാണിതെന്നും അൽ-അൻസാരി വിശദീകരിച്ചു.
2025 ഓഗസ്റ്റ് 24 ന് പ്രവചിക്കപ്പെടുന്ന സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തോടെ സീസൺ അവസാനിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.











